വാർഷിക കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : ബി.ജെ.പി യുടെ ഫാസിസത്തിനെതിരെയും മാർക്സിസ്റ്റ് ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെയും മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരാൻ മുസ്ലിംലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി.കെ കാസിം പ്രസ്താവിച്ചു.
കൊടിയത്തൂർ ടൗൺ വാർഡ് മുസ്ലീം ലീഗ് സംഘടിപ്പിച്ച “ഹരിത സംഗമം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ട് ടി.ടി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലീഗ് ജന. സെക്രട്ടരി പി.ജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മജീദ് പുതുക്കുട്ടി, കെ.പി അബ്ദുറഹിമാൻ, പഞ്ചായത്ത് ജന സെക്രട്ടരി മജീദ് മൂലത്ത്, പഞ്ചായത്ത് സെക്രട്ടരി ഇ.എ ജബ്ബാർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടരി നൗഫൽ പുതുക്കുടി, മണ്ഡലം കർഷക സംഘം ജന സെക്രട്ടരി ശരീഫ് അമ്പലക്കണ്ടി, കെ അബ്ദുസ്സമദ്, പി മുഹമ്മദലി, ഇ മോയിൻ മാസ്റ്റർ, സലാം എള്ളങ്ങൽ, കെ.കെ.ആദിൽ എന്നിവർ സംസാരിച്ചു. വാർഡ് ജന സെക്രട്ടരി ഇ.കെ. മായിൻ സ്വാഗതവും സെക്രട്ടരി ശാഹിൽ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.