Kodanchery
ഫോട്ടോ ഫിനിഷ് തീവ്ര പഠന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി കുട്ടികൾക്ക് തീവ്ര പഠന പരിശീലന ക്ലാസ് ആരംഭിച്ചു. ഫോട്ടോ ഫിനിഷ് എന്ന് പേരിട്ടിരിക്കുന്ന തീവ്ര പഠന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസിസ്റ്റൻറ് മാനേജർ ജിതിൻ പന്തലാടിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ഷിജോ സ്കറിയ, ഹെഡ് മാസ്റ്റർ വിജോയ് തോമസ്, സീനിയർ അസിസ്റ്റൻറ് മിനിമോൾ സിറിയക് എന്നിവർ സംസാരിച്ചു. രാവിലെ 7 മണി മുതൽ രാത്രി 8.30 വരെയാണ് ഫോട്ടോ ഫിനിഷ് എന്ന തീവ്ര പഠന പരിശീലന പരിപാടി നടപ്പിലാക്കുന്നത്.