Thiruvambady

രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി

തിരുവമ്പാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. പദ്ധതി വിഹിതത്തിൻ്റെ മുന്നാം ഗഡുവും, തടഞ്ഞ് വെച്ച മെയിൻ്റനൻസ് ഗ്രാൻ്റും ഉടൻ അനുവദിക്കുക, ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, ലൈഫ് ഭവന പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മുൻ ജില്ലാ പഞ്ചായത്തംഗം മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ പല്ലാട്ട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, ടി.എൻ സുരേഷ്, മറിയാമ്മ ബാബു, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി സണ്ണി, മൻജു ഷിബിൻ,ഷൈനി ബെന്നി, ഇമ്മാനുവൽ കറുത്തേടത്ത്, സോണി മണ്ഡപത്തിൽ, റോയി മനയാനിയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button