കോടഞ്ചേരി ബസ്റ്റാൻഡ്, ബൈപ്പാസ് റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപ്പാസ് റോഡും, ബസ് സ്റ്റാൻഡിനു മുൻഭാഗത്തെ ഏകദേശം 100 മീറ്ററോളം വരുന്ന റോഡും രണ്ടുമാസമായി ഇതുവരെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ബസ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കുന്ന ഭാഗം മാത്രമാണ് ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്. ബസ്സുകൾക്ക് പുറത്തിറങ്ങാൻ വഴിയില്ലാത്തതിനാൽ കേറിയ വഴിയിലൂടെ പുറകോട്ട് ഇറക്കിയാണ് യാത്ര ആരംഭിക്കുന്നത്. ബസ്റ്റാൻഡിന്റെ ഒരു ഭാഗത്ത് കോറിവേസ്റ്റും മറ്റു മെറ്റീരിയൽസും കൂട്ടിയിട്ടിരിക്കുന്നതിനാൽ മാസങ്ങളായി ആഴ്ച ചന്ത മുടങ്ങിയ നിലയിലാണ്. ബസ്റ്റാൻഡിൽ കച്ചവടം നടത്തിയിരുന്ന പല വ്യാപാരികളും കനത്ത പൊടി മൂലം സ്ഥാപനങ്ങൾ ഇപ്പോൾ തുറക്കുന്നില്ല.
കൃത്യമായ പ്ലാനിങ് ഇല്ലാതെ ട്രെയിനേജ് നിർമ്മിക്കുകയും വീണ്ടും കുത്തിപ്പൊളിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പണികൾ നീണ്ടുപോകുന്നതെന്ന് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നു. വ്യാപാരികളുടെ നിർബന്ധത്തിനു വഴങ്ങി ബൈപ്പാസ് റോഡിന് കുറുകെ ഇരുമ്പു പൈപ്പിട്ട് ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങൾ ഇപ്പോൾ കടന്നു പോകുന്നുണ്ടെങ്കിലും ശക്തമായ പൊടിയിൽ വ്യാപാരസ്ഥാപനങ്ങൾ മുങ്ങിക്കുളിക്കുകയാണ് നിലവിലെ കരാറുകാരായ യു എൽ സി സി ഇപ്പോൾ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നത്. അനന്തമായ നീളുന്ന ബസ്റ്റാന്റിന്റെയും ബൈപ്പാസ് റോഡിന്റെയും പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പൊതുജനങ്ങളുടെയും കച്ചവടക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻസ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.