Kodanchery
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “ക്രിയാത്മക കൗമാരം കരുത്തും കരുതലും” എന്ന വിഷയത്തിൽ കോടഞ്ചേരി ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഷീന ടി സി ക്ലാസുകൾ നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, ടീൻസ് ക്ലബ് കൺവീനർ അനിഷ കെ ജോർജ്, എൻ സി സി ഓഫീസർ മാർട്ടിൻ ലൂയിസ് എന്നിവർ ആശംസകളും ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ബനില ജേക്കബ് നന്ദിയും അറിയിച്ചു.