Mukkam

മുത്തേരിയിൽ മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി അങ്ങാടിക്ക് സമീപം മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം. മരക്കൊമ്പ് പൊട്ടി വീഴുന്ന സമയത്ത് റോഡിൽ വാഹനങ്ങളില്ലാത്തത് വലിയ അപകടം ഒഴിവാക്കി.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർസ്റ്റേഷനിൽ നിന്നും അസിസ്റ്റൻസേഷൻ ഓഫീസർ ഭരതൻന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി.

Related Articles

Leave a Reply

Back to top button