മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി : സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും ഒത്താശ ചെയ്തു പാവപ്പെട്ടവരെ വേട്ടയാടുന്ന സർക്കാർ രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഔട്ട്ലെറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഭക്ഷ്യസുരക്ഷാ നിയമമുള്ള രാജ്യത്ത് പൗരന്റെ മൗലികാവകാശങ്ങളെ പോലും ലംഘിച്ചിരിക്കുകയാണെന്ന് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വി ഡി ജോസഫ്, കുമാരൻ കരിമ്പിൽ, ബാബു പെരിയപ്പുറം, ജോബി ജോസഫ്, ആന്റണി നീർവേലി, ചിന്നാ അശോകൻ, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ആനി ജോൺ, ആഗസ്തി പല്ലാട്ട്, ഫ്രാൻസിസ് ചാലിൽ, ബാബു പട്ടരാട്ട്, സിബി ചിരണ്ടായത്ത്, ലീലാമ്മ മംഗലത്ത്, സേവിയർ കുന്നത്തേട്ട്, ജോസഫ് ആലവേലി, ബിജു ഓത്തിക്കൽ,റെജി തമ്പി ഒലിപ്രകാട്ട്, സാബു അവണ്ണൂർ, തമ്പി പറകണ്ടത്തിൽ, വിൽസൺ തറപ്പേൽ, ബേബി കളപ്പുര, ഫ്രാൻസിസ് മുണ്ടാട്ടിൽ, വാസുദേവൻ ഞാറ്റു കാലായിൽ, വിൽസൺ തറപ്പില്‍,ജോർജുകുട്ടി കിളിവേലിക്കുടി, സജിനി രാമൻകുട്ടി, ടോമി കുന്നേൽ, ജോസഫ് ചെന്നിക്കര,മിനി സണ്ണിഎന്നിവർ പ്രസംഗിച്ചു.