ഡൽഹിയിലെ കർഷക പോരാട്ടത്തിന് തിരുവമ്പാടിയിൽ കർഷക കോൺഗ്രസിൻ്റെ ഐഖ്യദാർഡ്യം
തിരുവമ്പാടി: കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ കർഷക വിരുദ്ധനയങ്ങൾക്കെതിരെയും ഡൽഹിയിൽ നടക്കുന്ന കർഷക അവകാശപ്പോരാട്ടങ്ങൾക്ക് ഐഖ്യദാർഡ്യം പ്രഖ്യാപിച്ച്കൊണ്ടും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ കോൺഗ്രസ് ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, എ.എസ് ജോസ്, മനോജ് വാഴെപ്പറമ്പിൽ, ബിന്ദു ജോൺസൺ, ജിതിൻ പല്ലാട്ട്, ബിനു സി കുര്യൻ, സോണി മണ്ഡപത്തിൽ, ഹനീഫ ആച്ചപ്പറമ്പിൽ, പി സിജു, രാജു പൈമ്പള്ളിൽ, രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ച്പ്ലാക്കൽ, ജോസ് മഴുവഞ്ചേരി, അമൽ ടി ജയിംസ്, ബിജു വർഗ്ഗീസ്, ബിനു പുത്തംപുരയിൽ, യു.സി അജ്മൽ, ലിബിൻ അമ്പാട്ട്, വേണു മുതിയോട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു.