Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും.ഐ.ഡി കാർഡ് വിതരണവും നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കേരള റബ്ബർ ടാപ്പിംഗ് യൂണിയൻ (കെ.ആർ. റ്റി.യു) മെമ്പർഷിപ്പ് ക്യാമ്പയിനും ഐ.ഡി കാർഡ് വിതരണവും നടത്തി. കോഴികോട് ജില്ല പ്രസിഡൻ്റ് നാസർ. കക്കാടിൻ്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മറ്റി മെമ്പർ ഗോപൻ വേനപ്പാറ ഐ ഡി കാർഡ് വിതരണം ചെയ്തു.

ജില്ല സെക്രട്ടറി കാർത്തിക് വേനപ്പാറ മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.വി ബെന്നി സ്വാഗതം ആശംസിച്ചു. രാജൻ എ. എസ്,സുരേഷ് കൂടത്തായി,രാജേന്ദ്രൻ. മൈക്കാവ് എന്നിവർ . ആശംസകൾ അർപ്പിച്ചു. ജില്ല ഖജാൻജി ഷൈജു ചെമ്പുകടവ് നന്ദി രേഖപെടുത്തി.

Related Articles

Leave a Reply

Back to top button