Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി
കാരശ്ശേരി : സംസ്ഥാനസർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണനടത്തി. എം.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സമാൻ ചാലൂളി, റോയ്, കെ. ശ്രീനിവാസൻ, റീനാ പ്രകാശ്, കെ. കൃഷ്ണൻകുട്ടി, വി.ടി. ഫിലിപ്പ്, കെ. കൃഷ്ണദാസൻ, കെ.കെ. സുഹറ, സി.വി. ഗഫൂർ, നിഷാദ് വീച്ചി എന്നിവർ സംസാരിച്ചു.