കർഷക കോൺഗ്രസ് പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു
തിരുവമ്പാടി: വന്യമൃഗ ശല്യത്തിനെരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ പൊതുയോഗം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, ഡി.സി.സി ജന: സെക്രട്ടറി സി.ജെ ആൻ്റണി, ബ്ലോക്ക് പ്രസിഡൻ്റ് ജോബി എലന്തൂർ, കർഷക കോൺഗ്രസ് നേതാക്കളായ ജോൺ പൊന്നമ്പോൽ, എ.എസ് ജോസ്, ജിതിൻ പല്ലാട്ട്, ബാബു പട്ടരാട്ട്, സാബു മനയിൽ, ബാബു ചേന്നാനിക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ദിശാൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ, വിൻസെൻ്റ് വടക്കേമുറി, ടി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുകൊയങ്ങോറൻ , ടി.ജെ കുര്യാച്ചൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് തനുദേവ് കൂടാംപൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.