Kodanchery
എ. കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി : വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോടഞ്ചേരി ടൗൺ ചുറ്റി എ. കെ.സി സിയുടെ നേതൃത്വത്തിൽ എല്ലാ സംഘടനകളുംടെയും ഇടവക മുഴുവന്റെയും പ്രതിഷേധ റാലി നടത്തി.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി ജസ്റ്റിൻ തറപ്പേൽ, എ.കെ.സി. സി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠം, യൂണിറ്റ് സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ, കർഷക അതിജീവന സമിതി മേഖലാ ചെയർമാൻ സി.ജെ ടെന്നിസൺ ചാത്തംകണ്ടം എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.