ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും ബെഞ്ചുകളും വിതരണം ചെയ്തു. ഗവ. എൽ.പി, യു.പി വിദ്യാലയങ്ങൾക്കാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് നടപ്പാക്കി വരുന്ന ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് വിതരണം. 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി നാലര ലക്ഷം രൂപയാണ് ചിലവഴിച്ചത്.
പന്നിക്കോട് ജി.എൽ.പി സ്കൂളിൽ വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചെയർപേഴ്സൺമാരായ മറിയം കുട്ടിഹസ്സൻ, ആയിഷ ചേല പുറത്ത് വാർഡ് മെമ്പർ രതീഷ് കള ക്കുടികുന്നത്ത്, ടി.കെ അബൂബക്കർ നിർവഹണ ഉദ്യോഗസ്ഥൻ ജി.എ റഷീദ്, പ്രധാനാധ്യാപകൻ റഷീദ്, ഇ.കെ അബ്ദു സലാം, പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.