Kodiyathur
ആവശ്യ സാധനങ്ങൾക്ക് തീവില; കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കൊടിയത്തൂർ മാവേലി സ്റ്റോറിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി

കൊടിയത്തൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന ആവശ്യ സാധനങ്ങൾക്ക് പോലും വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ മാവേലി സ്റ്റോറിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. കെടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ് അദ്ധ്യക്ഷനായി. നൗഫൽ പുതുക്കുടി സ്വാഗതം പറഞ്ഞു. കെ.പി അബ്ദുറഹിമാൻ, എം.എ അബ്ദുറഹിമാൻ, സമദ് കണ്ണാട്ടിൽ, റഹീസ് കണ്ടങ്ങൽ, ഷരീഫ് അമ്പലക്കണ്ടി, ആദിൽ കൊടിയത്തൂർ, ഫൈസൽ പുതിയോട്ടിൽ, ഷബിൽ കൊടിയത്തൂർ, അനസ് കാരാട്ട്, വി.സി കോയ, ഷമീബ് മണക്കാടിയിൽ തുടങ്ങിയവർ സംബദ്ധിച്ചു.