Thiruvambady

അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

തിരുവമ്പാടി : ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ മിസ്റ്റ് ടീമിന്റെയും ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി. ഡോ. ജാഫ്രിക്ക്, ലിസി അബ്രഹാം, റംല ചോലക്കൽ, രാമചന്ദ്രൻ കരിമ്പിൽ, എം. സുനീർ, ബിജുല, ജി. നീതു, കെ. ഷാജു, കെ.ബി. ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button