Koodaranji

കാർഷിക മേഖലയ്ക്ക് പ്രത്യേക ഉണർവേകി കൂടരഞ്ഞി സ്വദേശി റോയ് ആക്കേലിന്റെ മരച്ചീനി കൃഷി

കുടരഞ്ഞി: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞിയിൽ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും പൊതുരംഗത്ത് മാത്രമല്ല കാർഷിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട് മരച്ചീനി കൃഷിയിൽ 100% വിളവെടുത്തു കൊണ്ട് നാടിനും നാട്ടുകാർക്കും മാതൃകയായി തീർന്ന മുൻ പഞ്ചായത്ത് അംഗം കൂടിയായ റോയ് ആക്കേൽ.

പഴയകാല ഓർമ്മയായി മാറിയിരുന്ന കപ്പ കല്യാണത്തിന്റെ വിളവെടുപ്പ് ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ വി എസ് രവി നിർവഹിച്ചു. അയൽവാസികളും സ്നേഹിതരും അടക്കം അമ്പതിലേറെ ആളുകൾ പങ്കെടുത്ത കപ്പവാട്ട് തികച്ചും ഉത്സവപ്രതീതി തന്നെയായിരുന്നു. മരച്ചീനി മാത്രമല്ല കുരുമുളക്, കാപ്പി, കൊക്കോ, ജാതി തുടങ്ങിയ വിവിധ കൃഷികളിലും 100% വിളവെടുപ്പ് നടത്തിയ റോയ് ആക്കേല്ലിന് ഭാര്യ ഷൈനി റോയിയും മകൻ റോഷ് റോയിയും എപ്പോഴും ഒരു കൈത്താങ്ങായി കൂടെ തന്നെയുണ്ട്.

കൂടരഞ്ഞി സ്വയം സഹായ സംഘം, ശ്രേയസ് മഴവില്ല് സംഘം തുടങ്ങിയ സംഘങ്ങളുടെ നിലവിലെ പ്രസിഡണ്ടായ റോയ് ആക്കേലിന്റെ ഈ കപ്പവാട്ട് ഉത്സവത്തിന് രാജു പുഞ്ചത്തറപ്പേൽ, സജി പുളിക്ക കണ്ടത്തിൽ, ബാബു ചൊവ്വാറ്റ് കുന്നേൽ, സജി മുഖാലയിൽ, ഷാജി ഉദയാർ തല, ജോയ് ആലക്ക തടത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button