കർഷ കോൺഗ്രസ് കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
കോടഞ്ചേരി : മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വാദികളില്ലാതെ വെടിവെക്കുന്നതിന് അനുമതി നൽകുക വന്യമൃഗത്തിന് ശാശ്വത പരിഹാരം കാണുക കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹനങ്ങൾക്കെതിരെയും കർഷ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകരെ സംസ്ഥാന ഗവൺമെന്റ് അപമാനിക്കുകയാണെന്നും വനം, കൃഷി മന്ത്രിമാർ കേരള ജനതയ്ക്ക് അപമാനമാണെന്നും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി ഹബീബ് തമ്പി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളോടുള്ള കടമ മറന്ന് പ്രവർത്തിക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സാബു അണ്ണൂർ അധ്യക്ഷത വഹിച്ചു. കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, സാബു മനയിൽ ബാബു പട്ടാരാട്ട്, ആനി ജോൺ, ജോബി ജോസഫ്, ജോസ് പെരുമ്പള്ളി, ജോസ് പൈക, നാസർ പി പി ,വിൽസൺ തറപ്പേൽ,ലിസി ചാക്കോ,കുമാരൻ കരിമ്പിൽ, സേവ്യർ കുന്നത്തേട്ട്, അന്നക്കുട്ടി ദേവസ്യ, തമ്പി പറ കണ്ടത്തിൽ, ബിജു ഓത്തിക്കൽ, റെജിതമ്പി, ബേബി കളപ്പുര, ചന്ദ്രൻ മൈക്കാവ്, തോമസ് പാലത്തിങ്കൽ, ജോസഫ് കുറൂർ, ചാക്കോ ഓരത്ത്, ജോസ് പരത്തമല, മത്തായി പെരിയടത്ത്, ഏലിയാസ് കണ്ണാണ്ടയിൽ, രാജേഷ് കുന്നത്ത്, ജോയി മണ്ണൂർ, റോയി ഊന്നുകല്ലേൽ, ജോയ് മോളെ കുന്നേൽ, വാസുദേവൻ ഞാറ്റു കാലായിൽ,ജെയിംസ് കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, സ്കറിയ പടിഞ്ഞാറ്റ മുറിയിൽ, ജോസ് നീർവേലി, ജോസ് തുരുത്തിയിൽ, ജോർജ് കാരിക്കതറ, സജി വള്ളിയാൻ പൊയ്ക, ജോയി എമ്പ്രയിൽ, വിപിൻ ചീരാൻ കുഴിയിൽ എന്നിവർ പ്രസംഗിച്ചു.