മൈക്കാവ് ക്ഷീര സംഘം ഭരണസമിതിക്കും കർഷകർക്കും കോൺഗ്രസ് കമ്മിറ്റി പൗരസ്വീകരണം നൽകി
കോടഞ്ചേരി : സംസ്ഥാനത്തെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വർഗീസ് കുര്യൻ ട്രോഫിയും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്നും ഏറ്റുവാങ്ങിയ മൈക്കാവ് ക്ഷീര സംഘം ഭരണസമിതിക്കും കർഷകർക്കും കോൺഗ്രസ് കമ്മിറ്റി പൗരസ്വീകരണം നൽകി. പൗരസ്വീകരണം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, സംഘം പ്രസിഡണ്ട് തോമസ് ജോൺ ഞാളിയത്ത്, സംഘം സെക്രട്ടറി നിതിൻ ജെയിംസ്, തമ്പി പറകണ്ടത്തിൽ, സാബു കുര്യാക്കോസ്, ആശാ റോയി, മത്തായി പെരിയെടത്ത്, വി കെ ജോർജ്എന്നിവർ പ്രസംഗിച്ചു.