പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും പഠിക്കുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ഫർണീച്ചറുകൾ നൽകിയത്.
പഞ്ചായത്ത് ഓഫീസ് വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, രതീഷ് കളക്കു ടിക്കുന്നത്, ടി.കെ അബൂബക്കർ, സെക്രട്ടറി ആബിദ ടി, അസിസ്റ്റന്റ് സെക്രട്ടറിഅബ്ദുൽ ഗഫൂർ, പ്രധാനാധ്യാപകരായ ജി.എ റഷീദ്, സലാം ഇ.കെ, അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.