Kodiyathur

ചെറുവാടിയിൽ മഞ്ഞപിത്ത പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പന്ത്രണ്ടാം വാർഡ് ശുചിത്വ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ച മഞ്ഞപ്പിത്തം പ്രതിരോധ നടപടികൾ ഊർജ്ജതമാക്കി. വാർഡ് തലത്തിലുള്ള പ്രചരണ ബോധവൽക്കരണ പരിപാടി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട് പൊതുകണർ സൂപ്പർ ക്ലോറിനേഷൻ നടത്തി ഉദ്ഘാടനം ചെയ്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സാബു മഞ്ഞപ്പിത്ത പ്രതിരോധത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. വാർഡ് ശുചിത്വ ആരോഗ്യ സമിതി അംഗങ്ങളായ അഷ്റഫ് കൊളക്കാടൻ, അബ്ദു റസാഖ് സി.വി, നിയാസ് ചെറുവാടി, കുഞ്ഞോക്കു കുറുവാടങ്ങൽ, യൂസുഫ് കണിച്ചാടി, മോയിൻകുട്ടി പാറകെട്ടിൽ, ആശ വർക്കർ ശോഭന തുടങ്ങിയവർ സംബന്ധിച്ചു. ശേഷം കപ്പിയേടത്ത് അമ്പലം സന്ദർശിക്കുകയും ഉത്സവത്തിന് മുന്നോടിയായിട്ടുള്ള ശുചിത്വ മാനദണ്ഡ നിർദ്ദേശങ്ങൾ ഉത്സവ കമ്മറ്റിക്ക് നൽകുകയും ചെയ്തു.

Related Articles

Leave a Reply

Back to top button