Karassery
ചോണാട്ട് രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ ചോണാട് എടാരംകടവിൽ രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. പാതിരിക്കോടൻ സാഹിറിന്റെ മകൻ അഷ്മിൽ (13), പാലിക്കുന്നത് ശരീഫിന്റെ മകൻ സുഹുരി (12) എന്നിവർക്കാണ് കടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇരുവരെയും നീർനായ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.