Kodanchery
കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയ സ്ഥലം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു
കോടഞ്ചേരി: ഇന്നലെ പുലികളെ കണ്ട കണ്ടപ്പൻചാൽ പ്രദേശത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു അമ്പലത്തിങ്കൽ, തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലം സന്ദർശിച്ചു.
പുലി ഇറങ്ങി എന്ന് സ്ഥിരീകരിച്ച പ്രദേശവാസികളായ കർഷകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനുള്ള ഇടപെടലുകൾ സർക്കാർ നടത്തണമെന്നും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.