Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പാലങ്ങളുടെയും റോഡ് പ്രവർത്തിയുടെയും ഉദ്ഘാടനം നാളെ നടക്കും
തിരുവമ്പാടി: നിർമ്മാണം പൂർത്തിയായ കേരള പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന്റെ പുതുപ്പാടി കോടഞ്ചരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലം, പോത്തുണ്ടി പാലം, തിരുവമ്പാടി പഞ്ചായത്തിലെ വഴിക്കടവ് പാലങ്ങളുടെയും കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിൻ്റെ കീഴിൽ സി.ഐ.ആർ.എഫ് പദ്ധതിയിൽ 15 കോടി രൂപ ചെലവഴിച്ചുള്ള ഓമശ്ശേരി – പെരിവില്ലി – ശാന്തിനഗർ – കോടഞ്ചേരി – പുലിക്കയം – പുല്ലൂരാംപാറ – പള്ളിപ്പടി റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ 3 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വയനാട് എം.പി. രാഹുൽ ഗാന്ധി മുഖ്യാതിഥിയാവും. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.