Kodanchery

സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി: സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും ഒത്താശ ചെയ്തു പാവപ്പെട്ടവരെ വേട്ടയാടുന്ന സർക്കാർ രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഔട്ട്ലെറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യു.ഡി.എഫ് കൺവീനർ ജയ്സൺ മേനകുഴി, യു.ഡി.എഫ് ട്രഷറർ അബൂബക്കർ മൗലവി, ജോബി ജോസഫ്, ആന്റണി നീർവേലി, ചിന്നാ അശോകൻ, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, പി.പി നാസർ, ആനി ജോൺ, സജി നിരവത്ത്, ബാബു പട്ടരാട്ട്, സേവിയർ കുന്നത്തേട്ട്, കുമാരൻ കരിമ്പിൽ, ജോസഫ് ആലവേലി, ബിജു ഓത്തിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button