Kodiyathur
സുരക്ഷ പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ശില്പശാല സംഘടിപ്പിച്ചു.
ചെറുവാടി: സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വളണ്ടിയർ ശില്പശാല സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ മനുലാൽ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
സുരക്ഷ കോഴിക്കോട് ജില്ല കൺവീനർ പി അജയ് കുമാർ, ജില്ലാ വൈസ് ചെയർമാൻ വൈ.എം പ്രമോദ് കുമാർ എന്നിവർ ക്ലാസ് എടുത്തു. എൻ രവീന്ദ്രകുമാർ, എം.കെ ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, സലാം മാസ്റ്റർ കണ്ണഞ്ചേരി, സാബു കെ സ്കരിയ, ഇ.പി സെറീന, മൊയ്തീൻ ഗോതമ്പ് റോഡ്, ഷാജി പന്നിക്കോട്, സാബിറ തറമ്മൽ, ഉമൈബാൻ എന്നിവർ സംസാരിച്ചു. സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.