Kodiyathur

കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം അയൽക്കൂട്ട സംഗമം.

കൊടിയത്തൂർ : ധാർമ്മിക മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന വാദം കുടുംബബന്ധങ്ങളുടെ പവിത്രതയെ തകർക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈേഷൻ കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം അയൽക്കൂട്ടസംഗമം അഭിപ്രായപ്പെട്ടു. 2024 മെയ് 05 ന് കോഴിക്കോട് വെച്ച് നടക്കുന്ന വിസ്ഡം ഫാമിലി കോൺഫൻസിൻ്റെ ഭാഗമായാണ് അയൽക്കൂട്ടം സംഘടിപ്പിച്ചത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾക്കു മേൽ മതവിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതി വഴി ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം.

കുടുംബബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ‘അയൽക്കൂട്ടം’ സംഗമം വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽഹികമി താനൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം സെക്രട്ടറി വി.കെ കബീർ അധ്യക്ഷത വഹിച്ചു.
ഡോ മുബീൻ.എം, ജമാൽ ചെറുവാടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button