Kodanchery

പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; കണ്ടപ്പഞ്ചാലിൽ ഡി എഫ് ഓ യേ നാട്ടുകാർ തടഞ്ഞു

കോടഞ്ചേരി : പുലി ഇറങ്ങിയ കണ്ടപ്പഞ്ചാലിൽ ഡി എഫ് ഓ യേ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂട് സ്ഥാപിക്കാൻ അധികാരമില്ലെന്ന് ഡീ എഫ് ഒ പറഞ്ഞതോടെയാണ് പ്രതിഷേധം കനത്തത്.

അധികാരം ഉള്ളവർ വരട്ടെ എന്നും അധികാരമില്ലാതെ കാക്കി ഇട്ടവർ ഇവിടേക്ക് വരേണ്ട എന്നും പഞ്ചായത്ത് പ്രസിഡണ്ട് ഡി എഫ് ഒ
യെ അറിയിച്ചു. വാക്കേറ്റം രൂക്ഷമായതോടെ കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി. കൂട് സ്ഥാപിക്കാമെന്ന് ഡി എഫ് ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Back to top button