Kodiyathur

കൊടിയത്തൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണാ സമരം നടത്തി

കൊടിയത്തൂർ: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നല്കാതെ വന്യജീവികളെ സംരക്ഷിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി. ഡി.സി.സി ജന:സെക്രട്ടറി സി.ജെ ആൻ്റിണി ധർണ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനോദ് ചെങ്ങളം തകിടയിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, യു.ഡി.എഫ് കൺവീനർ യു.പി മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മാധവൻ കുളങ്ങര, വാർഡ് മെമ്പർമാരായ ബാബു പൊലുകുന്നത്ത്, ശ്രീമതി മറിയംകുട്ടി ഹസൻ, ശിവദാസൻ മാസ്റ്റർ, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു ആനി തോട്ടത്തിൽ, ജിജി തൈപറമ്പിൽ, ആൻ്റണി വട്ടോളിയിൽ, റോജൻ കള്ളിക്കാട്ടിൽ, ബാബു പരവരയിൽ, സൂരജ് പി.കെ, എം.എ കബീർ, നജീബ്, മുനീർ തോട്ടക്കുത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button