Kodanchery

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല നടത്തി

കോടഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎൽഎമാരുടെയും ഇലക്ഷൻ 2024 മുന്നൊരുക്കം നേതൃത്വ ശില്പശാല നടത്തി. വയനാട് പാർലമെന്റ് മണ്ഡലം എ.ഐ.സി.സി നിരീക്ഷകൻ പി.റ്റി മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ വിൻസെന്റ് വടക്കേമുറിയിൽ, രാജേഷ് ജോസ്, മനോജ് സെബാസ്റ്റ്യൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ, സണ്ണി കാപ്പാട്ട് മല, ബോസ് ജേക്കബ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ശില്പശാലയിൽ ഹരിദാസൻ പി കെ ക്ലാസെടുത്തു. വിൽസൺതറപ്പേൽ, ജോസ് പൈക എന്നിവർ പ്രസംഗിച്ചു..

Related Articles

Leave a Reply

Back to top button