അധ്യാപകർക്ക് യാത്രയയപ്പ് നൽകി
മുക്കം : ഉപജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും ജീവനക്കാർക്കും മുക്കം എജുക്കേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേശീയതലത്തിൽ പുരസ്കാരം നേടിയ വിദ്യാർഥികളെയും ഡോക്ടറേറ്റ് നേടിയ അധ്യാപകരെയും ആദരിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു മുഖ്യപ്രഭാഷണം നടത്തി.
ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് അധ്യക്ഷനായി. മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, റിട്ട. ഡി.ഡി.ഇ. സി.സി. ജേക്കബ്, മുക്കം എ.ഇ.ഒ. ടി. ദീപ്തി, ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സി.കെ. ഷമീർ, കുന്ദമംഗലം ബി.പി.സി. പി.കെ. മനോജ് കുമാർ, മാവൂർ ബി.പി.സി. ജോസഫ് തോമസ്, മുക്കം ഓർഫനേജ് അക്കാദമിക് ഡയറക്ടർ പി. അബ്ദു, സജി ജോൺ, സിബി ജോൺ, പി.എൻ. അജയൻ, പി.ജെ. ദേവസ്യ, ഇ.ജെ. തങ്കച്ചൻ, സിബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.