Mukkam
മുക്കം എൻ.ഐ.ടിയിൽ പൂർവ്വ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പ്രഫസർക്ക് കുത്തേറ്റു
മുക്കം: മുക്കം എൻ.ഐ.ടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർത്ഥിയാണ് കുത്തിയത്. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐ.ഐടി.യിലെ വിദ്യാർത്ഥി ആയിരുന്ന ആളാണ് കുത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു. എം.ടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം.