Mukkam
വോട്ടുവണ്ടി പര്യടനം നടത്തി
മുക്കം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിദ്യാർഥികൾക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുന്നതിനായി വോട്ടുവണ്ടി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൽ പര്യടനം നടത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സ്വീപ്പിന്റെയും നേതൃത്വത്തിലാണ് വോട്ടുവണ്ടി പര്യടനം നടത്തുന്നത്.
അൽ ഇർഷാദ് കോളേജിൽ നാഷണൽ സർവീസ് സ്കീം, കാംപസ് ഓഫ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ കാമ്പയിൻ പ്രിൻസിപ്പൽ പ്രൊഫ. വി സെലീന ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ വി ദിലീപ് തിരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസെടുത്തു.