കാരക്കുറ്റി സ്കൂൾ 67-ാം വാർഷികം ആഘോഷിച്ചു
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൻ്റെ 67-ാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ‘മേളം 2024’ എന്ന പേരിൽ നടന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, അവാർഡ് ദാനം, ഗാനവിരുന്ന്, കലാസന്ധ്യ, അറിവരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി മുഹമ്മദുണ്ണി അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ ബ്ലോക്ക് പഞ്ചായത്തംഗം നദീറ ഗ്രാമ പഞ്ചായത്തംഗങ്ങളായ വി ഷംലൂലത്ത്, ടി.കെ അബൂബക്കർ എന്നിവർ വിതരണം ചെയ്തു. ഗിരീഷ് കാരക്കുറ്റി, പി അഹമ്മദ് കുട്ടി, വി അഹമ്മദ്, എം.എ അബ്ദുൽ അസീസ് ആരിഫ്, സി.കെ അബ്ദുസലാം, ഇ.സി സാജിദ്, പി ഷംനാബി, സി മുഹമ്മദലി, എം ഷാഹിദ, കെ ജ്യോതിബസു, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, കെ നൗഷാദ് സംസാരിച്ചു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.