പൂണ്ടയിൽ എസ് റ്റി കോളനി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ പതിനെട്ടാം വാർഡിലെ പൂണ്ടയിൽ എസ്. റ്റി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചെയ്തു. പതിനെട്ടാം വാർഡ് മെമ്പർ ഷാജു ടി പി തെന്മല ഓൺലൈനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാല, മുൻ മെമ്പർ സജനി രാമൻകുട്ടി, വാർഡ് വികസന സമിതി കൺവീനർ അബൂബക്കർ മൗലവി, പോൾ ടി ഐസക്, രഞ്ജിഷ് പാറേക്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രവി സി വി, ടോമി കുന്നേൽ , രാമചന്ദ്രൻ പൂണ്ടയിൽ, ജോസ് കാവനാൽ, ബേബി കളപ്പുരക്കൽ ഊരു നിവാസികൾ എന്നിവർ സന്നിഹിതരായിരുന്നു. പൂണ്ടയിൽ കോളനിയിലെ 14 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി കിണറും ടാങ്കും നിർമ്മിച്ച് പൈപ്പിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുവാനായി ആറര ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി വരുന്നതോടുകൂടി കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.