Karassery
വൃക്കരോഗ നിർണയ ക്യാമ്പ് നടത്തി

കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ഇഖ്‌റ ഹോസ്പിറ്റൽ, മലബാർ ഗോൾഡ്, സ്നേഹസ്പർശം എന്നിവരുടെ സഹകരണത്തോടെ വൃക്കരോഗ നിർണയ ക്യാമ്പ് നടത്തി.
കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആശ്വാസ് ചെയർമാൻ കെ. കെ . ആലിഹസൻ അധ്യക്ഷനായി. ഡോ. തീർഥ, പി.കെ. അബ്ദുൽ ഖാദർ, മുഹമ്മദ് കക്കാട് ,സമാൻ ചാലൂളി ,എം.എ. സൗദ, എം.ടി. സൈദ് ഫസൽ , എ.കെ. സാദിക്ക്, വി.പി.ഉമ്മർ, ഗസീബ് ചാലൂളി ,നടുക്കണ്ടി അബൂബക്കർ, റീനാ പ്രകാശ് എന്നിവർ പ്രസംഗിച്ചു.