തിരുവമ്പാടിയിൽ ജനകീയ പങ്കാളിത്തത്തോടെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി അബ്രഹാം, റംല ചോലക്കൽ, വാർഡ് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി.എച്ച്.എൻ ഷില്ലി എൻ വി, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പി.ടി ഹാരിസ്, ഡോ.ബെസ്റ്റി ജോസ്, ഡോ.സന്തോഷ് എൻ.എസ്സ്, ജോസഫ് പി.സി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.