കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി
കൊടിയത്തൂർ: പ്രീ പ്രൈമറി വിദ്യാലയങ്ങൾ ആകർഷക മാക്കുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഉള്ള സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. പ്രീ പ്രൈമറി പാഠ്യ പദ്ധതിയുടെ ഭാഗമായ 29 ആശയങ്ങൾ ഉൾക്കൊള്ളുന്ന 13 വൈജ്ഞാനിക ഇടങ്ങൾ ശാസ്ത്രീയമായി ഒരുക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. 10 ലക്ഷം രൂപ യാണ് ഇതിനായി അനുവദിച്ചത്. തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, മാവൂർ ബി.പി.സി ജോസഫ് തോമസ്, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ, എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, വർണ്ണക്കൂടാരം കോ ഓഡിനേററർ ഫൈസൽ പാറക്കൽ, വളപ്പിൽ റഷീദ്, എം.കെ ഷക്കീല, എം പി ജസീദ, ഐ അനിൽ കുമാർ, കെ സജിത്ത് കുമാർ, കെ അബ്ദുൽ ഹമീദ്, യു.കെ ജസീല തുടങ്ങിയവർ സംസാരിച്ചു. മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.