Mukkam

മുക്കം നഗരസഭ സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

മുക്കം : 2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ചാന്ദിനി അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ടിൻസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർ നൗഫൽ മല്ലശ്ശേരി, കൗൺസിലർമാരായ ജോഷില, അനിത, കൃഷി അസിസ്റ്റന്റ്മാരായ ദിവ്യ, കർമസേന സൂപ്പർവൈസർ ശ്രീഷ്‌ന, വാർഡ് കൺവീനർ ഷൈജു, എ ഡി സി അംഗങ്ങളായ സുനിൽ മണാശ്ശേരി, അശോകൻ ചെനംതോടിക, മാധവൻ നായർ, ഭാസ്കരൻ, കർഷകരായ തോമസ്, സിബി, എന്നിവർ സംബന്ധിച്ചു. യുവ കർഷകനായ സോബിന്റെ ഏകദേശം രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിലാണ് ഫെൻസിങ് ചെയ്തത്.

Related Articles

Leave a Reply

Back to top button