Mukkam

പി.എം.എ.വൈ ലൈഫ് പദ്ധതി ഗുണഭോക്‌തൃ സംഗമം നടത്തി

മുക്കം: മുക്കം നഗരസഭയിൽ നിന്നും പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച ഗുണഭോക്താക്കളുടെ സംഗമം നടത്തി. 687 വീടുകൾക്കാണ് മുക്കത്ത് ഇതുവരെ അനുമതി ലഭിച്ചിരിക്കുന്നത്. അതിൽ 600 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഏഴാം ഡി പി ആർ ൽ ആദ്യം നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താവിനെയും ഏറ്റവും പുതിയ ഡി പി ആർ ൽ നിർമ്മാണാനുമതി ലഭിച്ച് വേഗത്തിൽ തറനിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.

കൂടാതെ പദ്ധതിയുമായി സേവന മനോഭാവത്തോടെ സഹകരിച്ച നിർമ്മാണ കരാറുകാരെയും ആദരിച്ചു. രണ്ടര വർഷം കൊണ്ട് കായ്ഫലം തരുന്ന വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ‘കുടുംബം – താളവും താളഭംഗവും’, കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ വീട് നിർമ്മാണം പൂർത്തീകരിക്കാം എന്നീ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ് എടുത്തു. രംഗശ്രീ കലാവേദി ‘സ്വപ്ന വീട്’ എന്ന നാടകം അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.ടി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെ. ചെയർപേഴ്സൺ അഡ്വ: ചാന്ദിനി അദ്ധ്യക്ഷയായി. സത്യനാരായണൻ മാസ്റ്റർ, മധു മാസ്റ്റർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button