Thiruvambady
ചിപ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണപുരത്ത് ജില്ലാപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംരംഭമായ എ-പ്ലസ് നക്ഷത്ര ചിപ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് സ്ഥരിംസമിതി അധ്യക്ഷ വി.പി. ജമീല, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ആർ. സിന്ധു, പ്രോഗ്രാം മാനേജർ പി.വി. ആരതി, സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രീതി രാജീവ്, കെ.എ. അബ്ദുറഹ്‌മാൻ, ബോസ് ജേക്കബ്, ലിസി അബ്രഹാം, രാധാമണി ദാസൻ, ബിബിൻ ജോസഫ്, ജോൺസൺ വെട്ടിക്കാട്ട്, ബൈജു തോമസ്, നീന സാജു എന്നിവർ സംസാരിച്ചു.