Kodanchery

എ കെ സി സി യുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരിയിൽ എ കെ സി സി യുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കക്കയത്ത് ഒരാൾ മരിക്കാൻ ഇടയായതിലും ആനയുടെ ആക്രമണം കേരളത്തിൽ എല്ലായിടത്തും തുടരുന്ന സാഹചര്യത്തിലും കോടഞ്ചേരിയിൽ പുലി ഭീതി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം, മനുഷ്യരെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലാനുള്ള നിയമം കൊണ്ടുവരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തി.

കോടഞ്ചേരി യൂണിറ്റ് കത്തോലിക്കാ കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിൽ ഷാജു കരിമഠത്തിൽ, ജോജോ പള്ളിക്കാമഠത്തിൽ, ബിബിൻ കുന്നത്ത്, ജസ്റ്റിൻ തറപ്പേൽ ഷാജി വണ്ടനാക്കര ജെയിംസ് വെട്ടുകല്ലും പുറത്ത്, ഷിജി അവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button