Puthuppady
കൈതപ്പൊയിൽ ജി.എം.യു.പി. സ്കൂളിൽ 75-ാം വാർഷികം ‘പാഠം 75’ ആഘോഷിച്ചു
പുതുപ്പാടി : കൈതപ്പൊയിൽ ജി.എം.യു.പി. സ്കൂളിൽ 75-ാം വാർഷികം ‘പാഠം 75’ ആഘോഷിച്ചു. സമാപന സമ്മേളനവും, പ്രധാനാ ധ്യാപകൻ കെ.ടി. ബെന്നിക്കുള്ള യാത്രയയപ്പു സമ്മേളനവും ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ് അധ്യക്ഷയായി. വിവിധ മേഖലയിൽ മികവ് തെളിയിച്ച സി.എ. മുഹമ്മദ്, എ.കെ. അനീഷ്, ഷാജി സാമുവൽ, മുഹമ്മദ് സാബിത്, യൂസഫ് സെയ്ദ്, സി.കെ. അശോകൻ, പ്രണവ് മോഹൻ, ഷാജൽ അടിവാരം എന്നിവരെ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. ബാബു സംസാരിച്ചു.