Mukkam
പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
മുക്കം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുക എന്ന ഭരണഘടനാ വിരുദ്ധമായ നിയമായ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിയ വിഞ്ജാപനം പുറത്തിറക്കിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന, മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, കൗണ്‍സിലര്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.