Thiruvambady
പൗരത്വ നിയമ ഭേതഗതിക്കെതിരെ യു.ഡി.എഫ് തിരുവമ്പാടിയിൽ പ്രതിഷേധം പ്രകടനം നടത്തി
തിരുവമ്പാടി: പൗരത്വ നിയമ ഭേതഗതിക്കെതിരെ യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമുക്കിൽ നിന്ന് തിരുവമ്പാടിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂ.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ബിന്ദു ജോൺസൺ, കോയ പുതുവയൽ, ഷൗക്കത്ത് കൊല്ലളത്തിൽ, അസ്കർ ചെറിയ അമ്പലത്തിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, എ.സി ബിജു, ലസ്സി മാളിയേക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, അമൽ ടി ജെയിംസ്, മോയിൻ കാവുങ്ങൽ, അബ്ദുസമദ് പേക്കാടൻ, ടി.എൻ സുരേഷ്, മറിയാമ്മ ബാബു, രാജു പൈമ്പള്ളിൽ, മുജീബ് റഹ്മാൻ പി എം, ജംഷീദ് കാളിയേടത്ത്, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.