Mukkam

മുക്കത്ത് പട്ടാപ്പകൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു

മുക്കം : മുക്കം നഗരസഭയിലെ കയ്യിട്ടാപൊയിലിൽ പട്ടാപ്പകൽ വീട്ടിൽക്കയറി മോഷണം. മരപ്പെട്ടിമ്മൽ വിലാസിനിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 2000 രൂപയും കുട്ടിയുടെ സ്വർണവളയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വിലാസിനി പിറകുവശത്ത് വസ്ത്രം അലക്കാനായി പോയപ്പോഴായിരുന്നു മോഷണം. മുൻവശത്തെ വാതിലടച്ച് കുറ്റിയിട്ട് പിറകുവശത്തെ വാതിൽ ചാരിയാണ് പോയത്. കുറച്ചു കഴിഞ്ഞ് ശബ്ദംകേട്ട് വന്നുനോക്കുമ്പോൾ പുറകിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. ജനലിലൂടെ നോക്കിയപ്പോൾ കിടപ്പുമുറിയിൽ ഒരാളെ ക്കണ്ടു. വിലാസിനിയെ കണ്ട മോഷ്ടാവ് മുൻവശത്തെ വാതിൽ തുറന്ന് ഓടി റോഡിൽ സ്കൂട്ടറുമായി കാത്തു നിന്ന ആളോടൊപ്പം രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button