Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലേക്കും ഫർണീച്ചറുകൾ വിതരണം ചെയ്തു. മേശ,കസേര, ഷെൽഫുകൾ എന്നിവയാണ് വിതരണം ചെയ്തത്.
നാല് ലക്ഷത്തി അമ്പതിനായിരം രൂപയാണ് പ്രവർത്തി പദ്ധതിക്കായി വകയിരുത്തിയത്. പൊറ്റമ്മൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പോലുങ്ങുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി സൂഫിയാൻ, കെ.വി അബ്ദുറഹ്മാൻ, അംഗൻവാടി പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.