Thottumukkam

കുടിവെള്ള വിതരണം ആരംഭിച്ചു

തോട്ടുമുക്കം: വേനൽ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണമാരംഭിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ള ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്തിലെ ആറാം വാർഡിൽ മാടാമ്പി പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗംകരീം പഴങ്കൽ, ബ്ലോക്ക് പഞ്ചായത്ത്മെമ്പർ കെ.പി സുഫിയാൻ പ്രദേശ വാസികൾ എന്നിവർ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലെയും കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് വാർഡ് മെമ്പർമാർ അറിയിക്കുന്ന പക്ഷം കുടിവെള്ളം വിതരണം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button