സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 14, 16 വാർഡുകളിലൂടെ കടന്നുപോകുന്ന സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഫസൽ കൊടിയത്തൂർ നിർവഹിച്ചു. കുന്ദമംഗലം ബോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട് അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ പി.ടി.എം, ഫേസ് ക്യാമ്പസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നൂറുകണക്കിന് വീട്ടുകാരും ഏറെ ആശ്രയിക്കുന്ന ഒരു റോഡാണിത്. റീ ടാറിംഗ് ചെയ്ത് ഇരു ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്ത് നവീകരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻ്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ കെ.ജി സീനത്ത്, പതിനാറാം വാർഡ് വികസന കമ്മിറ്റി കൺവീനർ പി.പി ഉണ്ണിക്കമ്മു, അബ്ദുറഹിമാൻ കണിയാത്ത്, പി.പി യൂസുഫ്, പി.സി അബൂബക്കർ, എ.കെ ഗഫൂർ, മുഹമ്മദ് കാരാട്ട്, റഈസ്, റഷീദ് ചേപ്പാലി, ബഷീറുദ്ധീൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് മണക്കാടി, നൗഷീർ എൻ, മുജീബ് കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു.