Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് കുടിവെള്ള സ്രോതസ്സ് വൃത്തിയാക്കി
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് ജലസംരക്ഷണത്തിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സ് വൃത്തിയാക്കി മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി ഉദ്ഘാടനം ചെയ്തു. ചിപ്പിലിത്തോട് യൂണിറ്റ് കമ്മിറ്റിക്കാരുടെയും സംഘാംഗങ്ങളുടെയും നേതൃത്വത്തിൽ ആറു കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു കുളങ്ങൾ വൃത്തിയാക്കി
യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട്,സി ഓ ജെസ്സി രാജു, ലിനു ജിജീഷ്,സെക്രട്ടറി ഷൈനി തോമസ്, ദിവ്യ,സത്യൻ എന്നിവർ നേതൃത്വം നൽകി.