Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; കെ.എസ്.ആര്‍.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങി
അടിവാരം : താമരശ്ശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതതടസം നേരിട്ടത്.
വാഹനങ്ങൾ വൺവേയായി കടത്തിവിടുന്നുണ്ട്. രാവിലെ 6.30ഓടെയാണ് ചുരം എട്ടാം വളവിനടുത്ത് ബസ് കുടുങ്ങിയത്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസാണ് അപകടത്തിൽപെട്ടത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അഴുക്കുചാലിലേക്ക് തെന്നിമാറുകയായിരുന്നുവെന്നാണു വിവരം. ബസ് കുടുങ്ങിയതോടെ ഒരു കിലോ മീറ്ററിലേറെ ദൂരത്തിൽ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.